രജൗരിയില്‍ വെള്ളപ്പൊക്കം; വയലില്‍ ജോലി ചെയ്യുകയായിരുന്ന രണ്ട് സ്ത്രീകള്‍ ഒഴുകിപ്പോയി

Update: 2021-10-01 09:31 GMT

രജൗരി: രജൗരി ജില്ലയിലെ ചത്യാരി പ്രദേശത്ത് വയലില്‍ ജോലി ചെയ്യുന്നതിനിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് സ്ത്രീകള്‍ ഒഴുകിപ്പോയി. മുഹമ്മദ് അക്ബറിന്റെ ഭാര്യ ഗുല്‍സാര്‍ ബീഗം (60), മകള്‍ മഖ്‌സൂദ ബീഗം (40) എന്നിവരെയാണ് കാണാതായത്. പോലിസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.


രണ്ട് സ്ത്രീകളെയും കണ്ടെത്തുന്നതിനായി തിരച്ചില്‍ നടക്കുകയാണെന്ന് രജൗരി അഡീഷണല്‍ എസ്പി വിവേക് ശേഖര്‍ ശര്‍മ്മ അറിയിച്ചു.




Tags:    

Similar News