ഡിആര്‍ഡിഒ വലിയ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുമെന്ന് രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: ഡിആര്‍ഡിഒ കൂടുതല്‍ വ്യാപ്തമുളള ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടിയന്തരമായി വിതരണം ചെയ്യുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
രാജ്യത്ത് കൂടുതല്‍ ഓക്‌സിജനും ഓക്‌സിജന്‍ കൊണ്ടുപോകോുന്നതിനുളള സിലിണ്ടറുകളും ആവശ്യമായ സാഹചര്യത്തിലാണ് ഡിആര്‍ഡിഒയുടെ നീക്കം.
കഴിഞ്ഞ ദിവസം തന്നെ ഡല്‍ഹി സര്‍ക്കാരിന് 75 വലിയ സിലിണ്ടറുകള്‍ നല്‍കിയതായി മന്ത്രി പറഞ്ഞു.
ആശുപത്രികളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സിലിണ്ടറുകളാണ് വിതരണത്തിന് തയ്യാറാക്കുന്നത്. ഇത്തരം സിലിണ്ടറുകളില്‍ 10,000 ലിറ്റര്‍ ഓക്‌സിജന്‍ നിറക്കാം.
സര്‍ദാര്‍ പട്ടേല്‍ കൊവിഡ് കേന്ദ്രത്തിലേക്ക് ഇത്തരം സിലിണ്ടറുകള്‍ തയ്യാറാക്കി അയച്ചിട്ടുണ്ട്.
40 സിലിണ്ടറുകളാണ് ഈ കേന്ദ്രത്തിലേക്ക് കൈമാറിയിട്ടുണ്ട്.