ജനശതാബ്ദി എക്‌സ്പ്രസ്സ് കാസര്‍കോഡ് വരെ നീട്ടണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

Update: 2020-09-16 10:42 GMT

ന്യൂഡല്‍ഹി: കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോഡ് ജില്ലയിലെ ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ജനശതാബ്ദി എക്‌സ്പ്രസ്സ് കാസര്‍കോഡ് വരെ നീട്ടണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. ഇതു സംബന്ധിച്ച കത്ത് എംപി റയില്‍വേ മന്ത്രി പിയുഷ് ഗോയലിന് കൈമാറി.

എരി തീയിലേക്ക് എണ്ണയൊഴിക്കുന്നത് പോലെയാണ് കാസര്‍കോഡ് ജില്ലയിലെ ഗതാഗത സംവിധാനങ്ങളില്‍ വന്നിരിക്കുന്ന ബുദ്ധിമുട്ടുകള്‍. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ ആവശ്യങ്ങള്‍ക്ക് ഈ ജില്ലക്കാര്‍ ആശ്രയിക്കുന്നത് തെക്കന്‍ ജില്ലകളെയാണ്. എന്നാല്‍ ഈ ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള യാതൊരുവിധ സംവിധാനങ്ങളും ഇന്നില്ല.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി എക്‌സ്പ്രസ്സ് കാസര്‍കോട്ടേക്ക് നീട്ടുകയാണെങ്കില്‍, അത് ഈ ജില്ലയിലെ ജനങ്ങള്‍ക്ക് ആശ്വാസമാവും. മാത്രമല്ല കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് ഷട്ടില്‍ സര്‍വീസുകള്‍ ആരംഭിക്കുകയും വേണം. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയ എല്ലാ ട്രെയിന്‍ സര്‍വീസുകളും പുനഃരാരംഭിക്കേണ്ടതും അത്യാവശ്യമാണ്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി റെയില്‍വേ മന്ത്രി പിയുഷ് ഗോയലിന് കത്ത് നല്‍കിയത്. 

Tags:    

Similar News