ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് രജനികാന്ത്

'ജില്ലാ ഭാരവാഹികള്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. ഞാന്‍ എടുക്കുന്ന ഏത് തീരുമാനത്തിനും യോജിക്കുമെന്ന് അവര്‍ പറഞ്ഞു. എന്റെ തീരുമാനം എത്രയും വേഗം ഞാന്‍ പ്രഖ്യാപിക്കും,

Update: 2020-12-03 07:49 GMT

ചെന്നൈ: ദീര്‍ഘകാലമായി പ്രതീക്ഷിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31നുണ്ടാകുമെന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഡിസംബര്‍ 31ന് പ്രഖ്യാപിച്ച് ജനുവരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രജനി മക്കള്‍ മണ്ഡ്രത്തിലെ മുതിര്‍ന്ന അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് 69 കാരനായ രജനീകാന്ത് ഇക്കാര്യം അറിയിച്ചത്.


'ജില്ലാ ഭാരവാഹികള്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. ഞാന്‍ എടുക്കുന്ന ഏത് തീരുമാനത്തിനും യോജിക്കുമെന്ന് അവര്‍ പറഞ്ഞു. എന്റെ തീരുമാനം എത്രയും വേഗം ഞാന്‍ പ്രഖ്യാപിക്കും,' രജനികാന്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രസിഫലം വാങ്ങുന്ന താരങ്ങളിലൊരാളായ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും അതല്ല പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.




Tags: