രാജ്യസഭ: എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ എഎ റഹീമും പി സന്തോഷ് കുമാറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Update: 2022-03-18 09:54 GMT

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളായ എഎ റഹീമും പി സന്തോഷ് കുമാറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നിയമസഭ സെക്രട്ടറിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനാണ് എഎ റഹിം. എസ്എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രകമ്മിറ്റിയംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ നിന്ന് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് ഇസ്‌ലാമിക ചരിത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ റഹിം ലോ കോളജില്‍ നിന്ന് നിയമബിരുദവും സമ്പാദിച്ചിട്ടുണ്ട്. 

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി സന്തോഷ്‌കുമാര്‍ എഐവൈഎഫിന്റെ മുന്‍ ദേശീയ സെക്രട്ടറിയായിരുന്നു. 

Tags: