രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിന് 1,197 വാര്‍ഡുകള്‍, ബിജെപിക്ക് 1,140
ജയ്പൂര്‍: കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 3,035 വാര്‍ഡുകളില്‍ 1,197 വാര്‍ഡുകള്‍ കോണ്‍ഗ്രസ്സും 1,140 വാര്‍ഡുകള്‍ ബിജെപിയും നേടി. സ്വതന്ത്രര്‍ 634 വാര്‍ഡുകളില്‍ വിജയിച്ചു. എസ്ഡിപിഐ 9ഉം സിപിഎം 3ഉം ബിഎസ്പി ഒന്നും സ്ഥാനങ്ങള്‍ നേടി. എന്‍സിപി 46 വാര്‍ഡുകളില്‍ വിജയിച്ചു. ആര്‍എല്‍പിക്ക് 13 വാര്‍ഡുകളിലാണ് വിജയിക്കാനായത്.
സംസ്ഥാനത്തെ 20 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 28നാണ് നടന്നത്.
സംസ്ഥാനത്ത് 15,101 പേരാണ് നോമിനേഷന്‍ നല്‍കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പി എസ് മെഹ്‌റ പറഞ്ഞു. 9,930 പേര്‍ മല്‍സരരംഗത്തുണ്ടായിരുന്നു.
കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് പോളിങ് നടത്തിയത്.
5,253 പോളിങ് സ്‌റ്റേഷനുകള്‍ സജ്ജീകരിച്ചിരുന്നു.
90 പ്രാദേശിക ഭരണകൂടങ്ങളിലായി 3,035 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
സംസ്ഥാനത്ത് ആകെ 30,28,544 വോട്ടര്‍മാരാണ് ഉള്ളത്. അതില്‍ 15,47,974 പുരുഷന്മാരും 14,80,514 സ്ത്രീകളും ഉള്‍പ്പെടുന്നു.