രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധി: കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ഇന്ന് ജയ്പൂരില്‍

Update: 2020-07-13 03:18 GMT

ജയ്പൂര്‍: രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് നിയമസഭാ അംഗങ്ങള്‍ ഇന്ന് യോഗം ചേരും. മുഖ്യമന്ത്രി അശോക് ഗെലോട്ട് വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ സച്ചിന്‍ പൈലറ്റ് പങ്കെടുക്കില്ലെന്നാണ് ഇതുവരെ ലഭിച്ച വിവരം. അതേസമയം പൈലറ്റിനൊപ്പം ഡല്‍ഹിയിലെത്തിയ മൂന്ന് എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ യോഗത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തങ്ങള്‍ മുഖ്യമന്ത്രിയുടെ പിന്നില്‍ ഉറച്ചുനില്‍ക്കുമെന്ന് അവര്‍ ഇന്നലെ മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസ് ലെജിസ്ലേറ്റീസ് പാര്‍ട്ടി യോഗം ജയ്പൂരിലാണ് ചേരുന്നത്. കേന്ദ്ര നേതൃത്വം അജയ് മക്കാനെയും രണ്‍ദീപ് സര്‍ജേവാലയെയും നരീക്ഷകരായി ജയ്പൂരിലേക്കയച്ചിട്ടുണ്ട്.

അതേസമയം മുപ്പത് എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് പൈലറ്റിന്റെ അവകാശവാദം. 2018 ല്‍ സര്‍ക്കാര്‍ രൂപീകരണ സമയത്തുതന്നെ അശോക് ഗെലോട്ടിനെതിരേ പൈലറ്റ് കലാപക്കൊടിയുയര്‍ത്തിയിരുന്നു. പാര്‍ട്ടി തന്നെ തഴയുകയും അപമാനിക്കുകയുമാണെന്നാണ് പൈലറ്റ് ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. 

Similar News