രണ്ടു കിലോ കഞ്ചാവുമായി രാജസ്ഥാന്‍ സ്വദേശി വേങ്ങര പോലിസിന്റെ പിടിയില്‍

Update: 2022-04-28 10:56 GMT

വേങ്ങര: രണ്ടു കിലോ കഞ്ചാവുമായി രാജസ്ഥാന്‍ സ്വദേശി ഊരകം ജിഎല്‍പി സ്‌കൂളിനു സമീപത്തുവച്ച് വേങ്ങര പോലിസിന്റെ പിടിയിലായി. വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി സുമേറിനെയാണ് വേങ്ങര പോലിസ് ഇന്‍സ്‌പെക്ടര്‍ ഹനീഫയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. 

മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി പ്രദീപിന്റെ നിര്‍ദേശപ്രകാരം വേങ്ങര പോലിസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ, എസ്‌ഐ ഉണ്ണികൃഷ്ണന്‍ ടി കെ, എഎസ്‌ഐ അശോകന്‍, അരുണ്‍ കുമാര്‍, അനീഷ്, മലപ്പുറം ജില്ലാ ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ ടീം അംഗങ്ങളായ എസ്‌ഐ ഗിരീഷ് എം, ദിനേഷ് ഐ കെ, മുഹമ്മദ് സലീം പി, ആര്‍ ഷഹേഷ്, ജസീര്‍ കെ കെ, സിറാദ്ദീദ്ധര്‍ കെ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസ് അന്വേഷണം പുരോഗമിക്കുന്നു.