സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികള്‍ക്കായി കിടക്കകള്‍ മാറ്റിവെക്കണം; രാജസ്ഥാന്‍ ആരോഗ്യമന്ത്രി

Update: 2020-09-26 06:41 GMT

ജയ്പൂര്‍: കൊവിഡ് രോഗികള്‍ക്കായി എല്ലാ സ്വകാര്യ ആശുപത്രികളിലും 30 ശതമാനം കിടക്കകള്‍ മാറ്റിവെക്കണമെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രി ഡോ. രഘു ശര്‍മ. ജയ്പൂര്‍, ജോധ്പൂര്‍, കോട്ട, അജ്മീര്‍, ബികാനിര്‍ ജില്ലാ ആസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളോടാണ് മന്ത്രി ഇക്കാര്യം നിര്‍ദേശിച്ചത്.

കൊവിഡ് പോരാട്ടത്തില്‍ സര്‍ക്കാറിന്റേയും സ്വകാര്യ ആശുപത്രികളുടേയും പങ്കിനെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ചില സ്വകാര്യ വലിയ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളെ ചികില്‍സിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'സെപ്തംബര്‍ മൂന്നിന് പുറത്തിറക്കിയ കൊവിഡ് -19 പ്രോട്ടോക്കോള്‍ പ്രകാരം എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും കൊവിഡ് ബാധിച്ച രോഗികള്‍ല്‍ക്ക് പ്രത്യേക വാര്‍ഡില്‍ ചികിത്സ നല്‍ക്കണം' അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ 2,010 കൊവിഡ് കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. 15 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു.ഇതോട് സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,24,730 ഉയര്‍ന്നു. മരണസംഖ്യ 1,412 ആയി. 19,030 സജീവ കേസുകളാണുള്ളത്.




Similar News