11 പാകിസ്താന്‍ അഭയാര്‍ത്ഥികളുടെ മരണം: അന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി

Update: 2020-08-12 15:16 GMT

ജോധ്പൂര്‍: പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെ ജോധ്പൂരിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലെ 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജോധ്പൂര്‍ ജില്ലയിലെ ഗന്‍ഗാനയിലുള്ള കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഏത് ഏജന്‍സിയാണ് അന്വേഷണം നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കുടുംബത്തിന്റെ താല്‍പര്യത്തിനനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

''പോലിസോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയോ അന്വേഷണം നടത്തും. കുടുംബത്തിന്റെ താല്പര്യത്തിനനുസരിച്ചായിരിക്കും അന്വേഷണം നടത്തുക''-മുഖ്യമന്ത്രി പറഞ്ഞു.

പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലെ 11 പേര്‍ ആഗസ്റ്റ് 9നാണ് ഒരുമിച്ച് കൊല്ലപ്പെടുന്നത്. 

Tags: