സൗദിയില്‍ മഴ തുടരുന്നു; റിയാദിലും പെയ്തു

റിയാദ്, മക്ക, അല്‍ഖസീം, അല്‍ബാഹ, ജിസാന്‍, കിഴക്കന്‍ പ്രവിശ്യ, ഹായില്‍, വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസം കൂടി മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിക്കുന്നത്.

Update: 2020-12-02 09:29 GMT

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന മഴ തലസ്ഥാന നഗരമായ റിയാദിലുമെത്തി. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി സൗദിയില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മഴയെ തുടര്‍ന്ന് താപനിലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയതോടെ തലസ്ഥാന നഗരിയടക്കം ശൈത്യത്തിലേക്ക് പ്രവേശിക്കുകയാണ്. പകര്‍ച്ചപ്പനിയടക്കമുള്ള രോഗമുള്ളവര്‍ ആവശ്യമായ ചികിത്സകള്‍ സ്വീകരിക്കണമെന്നും മറ്റു രോഗമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.


റിയാദ്, മക്ക, അല്‍ഖസീം, അല്‍ബാഹ, ജിസാന്‍, കിഴക്കന്‍ പ്രവിശ്യ, ഹായില്‍, വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസം കൂടി മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിക്കുന്നത്. ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയുമുണ്ടാകും.


ഡിസംബറില്‍ റിയാദില്‍ താപനില സാധാരണ രീതിയില്‍ 20 മുതല്‍ 24 ഡിഗ്രിയായിരിക്കുമെന്നും ചില സമയങ്ങളില്‍ 15 വരെ എത്താനും സാധ്യതയുണ്ടെന്ന് അല്‍ഖസീം യൂണിവേഴ്സിറ്റി ജ്യോഗ്രഫി വിഭാഗത്തിലെ അബ്ദുല്ല അല്‍മുസ്നദ് പറഞ്ഞു.




Tags:    

Similar News