ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. അവയില്‍ കേരളത്തില്‍ നിന്നുള്ള ട്രെയിനുകളും ഉള്‍പ്പെടുന്നു. വിജയവാഡ, ഗുണ്ടക്കല്‍ ഡിവിഷനുകളില്‍ പല റൂട്ടിലും വെള്ളം പൊങ്ങിയിരിക്കുകയാണ്.
കേരളത്തില്‍ നിന്ന് റദ്ദാക്കി ട്രെയിനുകള്‍ ഇവയാണ്:
13352 ആലപ്പുഴ -ധന്‍ബാദ് ബൊക്കാറോ എക്‌സ്പ്രസ്, 16352 നാഗര്‍കോവില്‍ ജങ്ഷന്‍ മുംബൈ സി.എസ്എം.ടി ബൈ വീക്ക്‌ലി എക്‌സ്പ്രസ്, 12512 കൊച്ചുവേളി ഗൊരഖ്പൂര്‍ ജങ്ഷന്‍ ത്രിവാര രപ്തിസാഗര്‍ എക്‌സ്പ്രസ്, 17229 തിരുവനന്തപുരം സെന്‍ട്രല്‍- സെക്കന്തരാബാദ് ജങ്ഷന്‍ പ്രതിദിന ശബരി എക്‌സ്പ്രസ്, 18190 എറണാകുളം ടാറ്റാനഗര്‍ ദൈ്വവാര എക്‌സ്പ്രസ്, 22620 തിരുനെല്‍വേലി ബിലാസ്പൂര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ്, 18189 ടാറ്റാനഗര്‍ എറണാകുളം ദൈ്വവാര എക്‌സ്പ്രസ്.