ഇന്നും മഴ തുടരും; സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Update: 2022-08-05 01:50 GMT

തിരുവനന്തപുരം: വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും ഷീയര്‍ സോനിന്റെയും അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി കേരളത്തില്‍ ഇന്നു മുതല്‍ ആഗസ്റ്റ് എട്ടു വരെ മഴ തുടരും. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കാണ് സാധ്യത. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആഗസ്റ്റ് ഏഴോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മഴ തുടരാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലാശയങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാല്‍ ഡാം ഇന്ന് പത്തുമണിയോടെ തുറന്നേക്കും. കക്കിആനത്തോട് ഡാമും തുറക്കും. ഡാമുകളുമായി ബന്ധപ്പെട്ട് പുഴകള്‍ക്കു സമീപം താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചു.

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ഇതുവരെ 20 പേര്‍ മരിച്ചു. മഴക്കെടുതിയില്‍ കഴിഞ്ഞ ദിവസം നാല് പേരാണ് മരിച്ചത്. കോട്ടയത്ത് 2, കാസര്‍കോഡ്, തൃശൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ വീതവും മരിച്ചു.

Tags:    

Similar News