തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത. ഏഴുജില്ലകളില്‍ ഗ്രീന്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു. നേരിയ മഴയ്ക്ക് സാധ്യതയെന്നാണ് പ്രഖ്യാപിച്ചത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം ഇന്ന് ആലപ്പുഴ,എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.