മഴക്കെടുതി: പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി

Update: 2021-10-17 12:26 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച്് പ്രധാനമന്ത്രി വിവരങ്ങള്‍ ആരാഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായി സഹായങ്ങള്‍ നല്‍കാമെന്ന് പ്രധാമന്ത്രി പറഞ്ഞതായും മുഖ്യമന്ത്രി ഫേസ് ബുക് കുറിപ്പിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞു. അതിതീവ്രമഴ യും ഉരുള്‍പൊട്ടലും അതിന്റെ ഫലമായി ഉണ്ടായ ആള്‍നാശവും സംസ്ഥാനത്തിന് കനത്ത ആഘാതം ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം നല്‍കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.


Tags:    

Similar News