ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ 1.4 ലക്ഷം ഒഴിവുകള്‍ അടിയന്തിരമായി നികത്താന്‍ തീരുമാനിച്ചു. 21 റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ വഴി മൂന്നു ഘട്ടമായാണ് ഒഴുവുകള്‍ നികത്തുക.
2.44 കോടി ഉദ്യോഗാര്‍ത്ഥികള്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടക്കുന്ന പരീക്ഷകളില്‍ പങ്കെടുക്കുമെന്ന് ഡിസംബര്‍ 11, 2020 തിയ്യതി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഒന്നാം ഘട്ട പരീക്ഷ ഡിസംബര്‍ 15 മുതല്‍ ഡിസംബര്‍ 18 വരെ നടക്കും. മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ ഒഴിവുള്ള തസ്തികയിലേക്കാണ് ഇത്. എന്‍ടിപിസി വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 28 ന് ആരംഭിക്കും. ഇത് മാര്‍ച്ച് 2021 വരെ നീണ്ടുനില്‍ക്കും. മൂന്നാം ഘട്ടം ലെവല്‍ 1 തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പാണ്, അത് ഏപ്രില്‍ 2020 മുതല്‍ ആരംഭിച്ചു ജൂണ്‍ 2021 വരെ നീളും.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റെയില്‍വേ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സാമൂഹിക അകലമടക്കമുളള ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
കഴിയാവുന്നിടത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സംസ്ഥാനങ്ങളില്‍ തന്നെ പരീക്ഷാകേന്ദ്രം നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.