നിരിക്ഷണ കേന്ദ്രത്തില്‍നിന്ന് അനുമതിയില്ലാതെ നാട്ടിലേക്ക് മടങ്ങിയ റെയില്‍വേ ജീവനക്കാരെ തിരിച്ചയച്ചു

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, പയ്യോളി അഴിയൂര്‍ സ്വദേശികളായ റെയില്‍വേ ടെക്‌നീഷ്യന്‍മാരെയാണ് ജില്ലാ കലക്ടര്‍ സാമ്പശിവറാവുവിന്റെ നിര്‍ദ്ദേശപ്രകാരം തിരിച്ച് കൊണ്ട് പോയത്.

Update: 2020-03-26 15:11 GMT

പയ്യോളി: നിരിക്ഷണ കേന്ദ്രത്തില്‍നിന്ന് അനുമതിയില്ലാതെ നാട്ടിലേക്ക് മടങ്ങിയ റെയില്‍വേ ജീവനക്കാരെ തിരിച്ചയച്ചു. ലോക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് റെയില്‍വേ ജീവനക്കാരായ കോഴിക്കോട് സ്വദേശികള്‍ ചെന്നൈ കാട്പാഡിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവെ തൃശൂരിലെ നിരീക്ഷണ കേന്ദ്രമായ കിലയില്‍ നിന്നും അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി തിരിച്ചു കൊണ്ടുപോയി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, പയ്യോളി അഴിയൂര്‍ സ്വദേശികളായ റെയില്‍വേ ടെക്‌നീഷ്യന്‍മാരെയാണ് ജില്ലാ കലക്ടര്‍ സാമ്പശിവറാവുവിന്റെ നിര്‍ദ്ദേശപ്രകാരം തിരിച്ച് കൊണ്ട് പോയത്.

തമിഴ്‌നാട്ടില്‍ നിന്നും വരുന്നതിനാല്‍ നടപടിക്രമത്തിന്റെ ഭാഗമായാണ് ഇവരെ തൃശൂരിലെ നിരീക്ഷണ കേന്ദ്രമായ കിലയിലേക്ക് മാറ്റിയത് ക്വാറന്റൈനില്‍ കഴിയുന്ന ഇവര്‍ ഗൗരവം മനസ്സിലാക്കാതെയാണ് നാട്ടിലേക്ക് മടങ്ങിയത്. അനുമതിയില്ലാതെ വീട്ടുകാരെ വിളിച്ചുവരുത്തി സ്വന്തം വാഹനത്തിലാണ് ഇവര്‍ പോയത്. തുടര്‍ന്ന് തൃശൂര്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം കോഴിക്കോട് ജില്ലാ കലക്ടര്‍ തിരിച്ചെത്തിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ആര്‍ഡിഒ വിപി അബ്ദുറഹിമാന്‍, തഹസില്‍ദാര്‍ ഗോകുല്‍ദാസ് എന്നിവരുടെനേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം വീടുകളില്‍ എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ തൃശൂരിലെ കിലയിലേക്ക് തിരിച്ചയച്ചു.


Tags:    

Similar News