തിരൂര്‍: മലബാര്‍ മേഖലയില്‍ കൊവിഡ് മൂലം നിര്‍ത്തിവെച്ച ഏഴ് ഓളം പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിക്കണമെന്നും കണ്ണൂര്‍-കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിന്‍ മെമു ആക്കിയതു മൂലമുള്ള യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന് നിലവിലുള്ള മെമുവില്‍ റാക്കുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (MATP WA)ഭാരവാഹികള്‍ സംസ്ഥാന സ്‌പോര്‍ട്‌സ് റെയില്‍വേ മന്ത്രി വി അബ്ദുറഹിമാന് നിവേദനം സമര്‍പ്പിച്ചു. മാറ്റ്പാ പ്രസിഡന്റ് കെ രഘുനാഥ്, കോഡിനേറ്റര്‍ അഡ്വ. രവി മംഗലശേരി, വൈസ് പ്രസിഡന്റുമാരായ കെകെ അബ്ദുല്‍ റസാക്ക് ഹാജി, അഷറഫ് കെ , ദേവന്‍ തലക്കാട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെപിഒ റഹ്മത്തുല്ല എന്നിവര്‍ നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു. ഉടനെ നടക്കുന്ന റെയില്‍വേ ഡിവിഷനല്‍ മാനേജര്‍മാരുടെ യോഗത്തില്‍ ഈ പ്രശ്‌നം ഉന്നയിച്ച് കൊണ്ട് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.