പാത ഇരട്ടിപ്പിക്കലിന് മാറ്റിവച്ച സ്ഥലം റെയില്‍വേ ഏറ്റെടുക്കാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലെന്ന് എ എം ആരിഫ് എം പി

റെയില്‍വേ ഏറ്റെടുക്കുമെന്ന് പറഞ്ഞ് ഈ മേഖലയിലെ വസ്തുക്കള്‍ വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍.

Update: 2020-03-17 11:31 GMT

ന്യൂഡല്‍ഹി: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി അമ്പലപ്പുഴ മുതല്‍ എറണാകുളം വരെയുള്ള സ്ഥലം റെയില്‍വേ ഏറ്റെടുക്കാത്തതു മൂലം ഈ മേഖലയില്‍ താമസിക്കുന്നവര്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്ന് എ എം ആരിഫ് എം.പി ലോക്‌സഭയില്‍ ശൂന്യവേളയില്‍ പരാതിപ്പെട്ടു.

റെയില്‍വേ ഏറ്റെടുക്കുമെന്ന് പറഞ്ഞ് ഈ മേഖലയിലെ വസ്തുക്കള്‍ വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍. ഈ സ്ഥലം ഏറ്റെടുത്ത് പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കിയാല്‍ റെയില്‍വേയ്ക്ക് വലിയ സാമ്പത്തിക ലാഭം ലഭിക്കുന്ന റൂട്ടായി മാറുമെന്ന് ദക്ഷിണ മേഖല റെയില്‍വേ ജനറല്‍ മാനേജര്‍ ബോര്‍ഡ് ചെയര്‍മാനു കത്തെഴുതിയിട്ടുണ്ട്. അത് കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്നേ പാത ഇരട്ടിപ്പിക്കല്‍ നടത്താന്‍ കഴിയുകയുള്ളുവെന്ന നയം അമ്പലപ്പുഴ എറണാകുളം മേഖലയില്‍ ഒഴിവാക്കണം. സ്ഥലം റെയില്‍വേ എറ്റെടുക്കുകയും വേണം. അങ്ങനെ മാത്രമേ ജനങ്ങളുടെ ആശങ്ക അകറ്റാനാവൂ എന്ന് എം.പി ലോക്‌സഭയില്‍ പറഞ്ഞു. 

Tags:    

Similar News