ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലേക്കും മധ്യപ്രദേശിലേക്കും ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയം പ്രത്യേക കൊവിഡ് കോച്ചുകള്‍ അയച്ചുകൊടുക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിക്കാനായി റെയില്‍വേ 64,000 ബെഡുകളുള്ള 4,000 കോട്ടുകളാണ് സജ്ജീകരിച്ചിട്ടുളളത്.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കാന്‍ സോണുകള്‍ക്കും ഡിവിഷനുകള്‍ക്കും അധികാരം വികേന്ദ്രീകരിച്ചുനല്‍കും.
റയില്‍ വേ നിര്‍മിച്ച കോച്ചുകള്‍ ഏത് പ്രദേശത്തേക്കും കൊണ്ടുപോയി ആശുപത്രികളാക്കി മാറ്റാന്‍ കഴിയുമെന്നതാണ് പ്രത്യേകത.
നിലവില്‍ 191 കോച്ചുകള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ട്. അതിലെല്ലാം കൂടി 2,990 കിടക്കകള്‍ സജ്ജീകരിക്കാം.
ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം കോച്ചുകള്‍ ഉപയോഗിക്കുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ, ഫൈസാബാദ്, വാരണാസി, ബറേലി, നാസിബാബാഡ് തുടങ്ങിയ നഗരങ്ങളിലേക്ക് 50ഓളം കോച്ചുകള്‍ അയച്ചിട്ടുണ്ട്.
1200 ബെഡുകളുള്ള 75 കോച്ചുകള്‍ ഡല്‍ഹി ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വേ അത് ഉടന്‍ വിതരണം ചെയ്യും.
ആനന്ദ് വിഹാര്‍ സ്‌റ്റേഷനിലെ ഷഗുര്‍ബസ്തിയില്‍ 25 കോച്ചുകള്‍ സജ്ജീകരിച്ചുകഴിഞ്ഞു. ഇതുവരെ 4 പേരെ പ്രവേശിപ്പിച്ചു. ഒരാളെ രോഗം മാറി വീട്ടിലേക്കയച്ചു. അവിടെ മാത്രം 1,196 കിടക്കകള്‍ ബാക്കിയുണ്ട്.
മധ്യപ്രദേശിലെ റത്‌ലം ഡിവിഷന്‍ രണ്ട് കോച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഡോറിനടുത്ത തിഹി സ്റ്റേഷനില്‍ 22 കോച്ചുകള്‍ സജ്ജീകരിച്ചു. ഇതില്‍ 320 ബെഡുകളുണ്ട്.
ഭോപ്പാലില്‍ 20 കോച്ചുകളുണ്ട്. 20 പേരെ ഇതില്‍ പ്രവേശിപ്പിച്ചു. 4 പേര്‍ രോഗം മാറി മടങ്ങി. 276 കിടക്കകള്‍ ഇനിയും അവശേഷിക്കുന്നു.
