രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാൽസംഗക്കേസ്: മുൻകൂർ ജാമ്യഹരജിയിൽ വിധി ഇന്ന്

Update: 2026-02-12 02:55 GMT

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. പരാതിക്കാരിയെ മാനസികമായി തളർത്തി ലൈംഗികമായി ചൂഷണം ചെയ്തുവെന്നും അതിനാൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന വാദം.

നേമം പോലിസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ നേരത്തെ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്ക് ജാമ്യം നൽകുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും സമാനമായ രീതിയിൽ മറ്റ് പെൺകുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിട്ടുണ്ട്.

പരാതിക്കാരിയുടെ നഗ്നദൃശ്യങ്ങൾ പ്രതിയുടെ കൈവശമുണ്ടെന്ന് തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത മറ്റ് രണ്ട് പീഡനക്കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Tags: