രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയത് പാര്‍ട്ടി: ഷാഫി പറമ്പില്‍

ഈ തീരുമാനം പാലക്കാട്ടെ ജനങ്ങളും നേതൃത്വവും അംഗീകരിച്ചതാെണന്നും സിരകളില്‍ കോണ്‍ഗ്രസ് രക്തം ഓടുന്നവര്‍ രാഹുലിന്റെ വിജയത്തിനൊപ്പം ഉണ്ടാവണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു

Update: 2024-10-16 10:00 GMT

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാര്‍ഥിയാക്കിയത് പാര്‍ട്ടിയാണെന്ന് ഷാഫി പറമ്പില്‍ എംപി. രാഹുല്‍ ഒരു വ്യക്തിയുടെ സ്ഥാനാര്‍ഥിയല്ല. ഈ തീരുമാനം പാലക്കാട്ടെ ജനങ്ങളും നേതൃത്വവും അംഗീകരിച്ചതാെണന്നും സിരകളില്‍ കോണ്‍ഗ്രസ് രക്തം ഓടുന്നവര്‍ രാഹുലിന്റെ വിജയത്തിനൊപ്പം ഉണ്ടാവണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പാലക്കാട്ട് അവതരിപ്പിക്കാന്‍ കഴിയുന്ന മികച്ച സ്ഥാനാര്‍ഥിയാണ് രാഹുല്‍. അതില്‍ തങ്ങള്‍ക്ക് സംശയമില്ല. രാഹുല്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. അനുകൂല രാഷ്ട്രീയ സാഹചര്യമില്ലാത്തപ്പോഴും പാലക്കാട് യുഡിഎഫിനെ കൈവിട്ടിട്ടില്ലെന്നും, സരിന്റെ പ്രതികരണം ഇതിനെയൊന്നും ബാധിക്കില്ലെന്നും ഷാഫി പറഞ്ഞു. സരിന്‍ പാര്‍ട്ടി വിടുമെന്ന് കരുതുന്നില്ല. സരിനെതിരെ നടപടിയുണ്ടോയെന്ന് പാര്‍ട്ടി പറയുമെന്നും ഷാഫി വ്യക്തമാക്കി.

Tags: