രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തുമെന്ന് സൂചന
പാലക്കാട്: ബലാല്‍സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തുമെന്ന് സൂചന. രണ്ടാമത്തെ പീഡനപരാതിയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് നീക്കം. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ രണ്ടാം നമ്പര്‍ ബൂത്തിലാണ് രാഹുലിന് വോട്ട്.
ആദ്യത്തെ കേസില്‍, ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടാതിരിക്കുകയോ, അല്ലെങ്കില്‍ ആദ്യ കേസില്‍ ജാമ്യം തള്ളുകയോ ചെയ്താല്‍ പോലീസിന് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ സാധിക്കും. എന്നാല്‍, അതുവരെ രണ്ടാമത്തെ കേസില്‍ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന കോടതി ഉത്തരവ് അദ്ദേഹത്തിന് താല്‍ക്കാലിക സുരക്ഷ നല്‍കുന്നുണ്ട്.
രണ്ടാമത്തെ കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് ഇന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.