തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തുറന്നുകാട്ടുന്നത് തുടരുമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തുറന്നുകാട്ടുന്നത് തുടരുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തങ്ങളുടെ കൈവശം ഇനിയും തെളിവുകള്‍ ഉണ്ടെന്നും അതെല്ലാം രാജ്യത്തെ ജെന്‍സിക്കും യുവാക്കള്‍ക്കും ഞങ്ങള്‍ വ്യക്തമാക്കിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിയാനയില്‍ വലിയതോതില്‍ വോട്ട് കൊള്ള നടന്നുവെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ബിഹാറിലും അതുതന്നെയാണ് അവര്‍ ചെയ്യാന്‍ പോകുന്നത്. മധ്യപ്രദേശിലും ഗുജറാത്തിലും ഛത്തീസ്ഗഡിലും ഹരിയാനയിലും വോട്ട് കൊള്ള നടന്നു രാഹുല്‍ ഗാന്ധി വ്യക്തമാക്കി. തന്റെ ആരോപണങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഇപ്പോഴും വ്യാജ വോട്ട് , വ്യാജ ഫോട്ടോ എന്നിവയെ ബിജെപി ന്യായീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.