രാഹുല്‍ ഗാന്ധി ഓഫിസ് ആക്രമണം: പ്രതിഷേധവുമായി കോണ്‍ഗ്രസ്

Update: 2022-06-24 15:31 GMT

കണ്ണൂര്‍: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് ഓഫിസിന് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി.

നേതാക്കളായ കെ സി മുഹമ്മദ് ഫൈസല്‍, സുരേഷ് ബാബു എളയാവൂര്‍, എം കെ മോഹനന്‍, കൂക്കിരി രാഗേഷ്, ബിജു ഉമ്മര്‍, കെ സി ഗണേശന്‍, അമൃത രാമകൃഷ്ണന്‍, പി മുഹമ്മദ് ഷമ്മാസ്, എം പി രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയില്ലെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എംപിയുടെ ഓഫിസ് ആക്രമിച്ചത്.

Tags: