ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തുടരുന്നു. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങളുടെ ആഘാതം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് രാജ്യത്തിന്റെ ബജറ്റ് ഒന്നും പറയുന്നില്ലെന്ന് രാഹുല്‍ഗാന്ധി. 'യുദ്ധയുഗം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പറഞ്ഞു, പക്ഷേ നമ്മള്‍ യുദ്ധത്തിന്റെ ഒരു യുഗത്തിലേക്ക് കടക്കുകയാണ്,
നമ്മള്‍ ഒരു യുദ്ധകാലത്താണ് ജീവിക്കുന്നത്. ഗാസയില്‍ റഷ്യയും ഉക്രെയ്നും തമ്മില്‍ ഒരു യുദ്ധം നടക്കുന്നുണ്ട്. ചൈന അമേരിക്കയെ വെല്ലുവിളിക്കുകയാണ്. ഊര്‍ജ്ജവും ധനകാര്യവും ഇപ്പോള്‍ ആയുധമാക്കിയിരിക്കുന്നു. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ ഓപ്പറേഷന്‍ സിന്ദൂരും നടക്കുന്നുണ്ട്'രാഹുല്‍ ഗാന്ധി പറഞ്ഞു,
ഊര്‍ജ്ജത്തിന്റെയും ധനകാര്യത്തിന്റെയും ആയുധവല്‍ക്കരണത്തെക്കുറിച്ച് ബജറ്റില്‍ ഒന്നുമില്ലെന്നും രാഹുല്‍ പറഞ്ഞു.