വിവാഹാഘോഷത്തിന് രാഹുല്‍ഗാന്ധി നൈറ്റ് ക്ലബ്ബില്‍; വൈറലായി വീഡിയോ; വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നത് തെറ്റല്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കാഠ്മണ്ഡുവില്‍ നടന്ന വിവാഹാഘോഷത്തിന്റെ ഭാഗമായി നൈറ്റ് ക്ലബ്ബിലെത്തിയ രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലായി. വീഡിയോ ഉപയോഗിച്ച് രാഹുലിന്റെ സദാചാരബോധത്തെ ആക്രമിക്കാനുള്ള ബിജെപി നേതാക്കളുടെ ശ്രമത്തെ കോണ്‍ഗ്രസ് അപലപിച്ചു.
വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നത് ഒട്ടും തെറ്റായ കാര്യമല്ലെന്നും കുറ്റകൃത്യമല്ലെന്നും കോണ്‍ഗ്രസ് വിശദീകരിച്ചു. ഒരു ദിവസം മുമ്പാണ് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ കാഠ്മണ്ഡുവിലെത്തിയത്.
'രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സൗഹൃദ രാജ്യമായ നേപ്പാളിലേക്ക് പോയിരുന്നു. ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നത് ഈ രാജ്യത്ത് ഇപ്പോഴും ഒരു കുറ്റമായി മാറിയിട്ടില്ല. ഒരുപക്ഷേ ഇന്ന് കഴിഞ്ഞാല്‍ ബി.ജെ.പി, വിവാഹത്തില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും സുഹൃത്തുക്കളെ ഉണ്ടായിരിക്കുന്നത് കുറ്റമാണെന്നും തീരുമാനിക്കുമായിരിക്കും- കോണ്‍ഗ്രസ് മാധ്യമവിവിഭാഗത്തിന്റഎ മേധാവി രന്‍ദീപ് സിങ് സര്‍ജെവാല പറഞ്ഞു.
തന്റെ നേപ്പാളി സുഹൃത്തും മുന്‍ സിഎന്‍എന്‍ പത്രപ്രവര്‍ത്തകയും ഇപ്പോള്‍ ലുംബിനി മ്യൂസിയത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സുമ്‌നിമ ഉദാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കോണ്‍ഗ്രസ് എംപി കാഠ്മണ്ഡുവിലെത്തിയത്.
പാര്‍ട്ടിയെ നയിക്കുന്നതിനേക്കാള്‍ ക്ലബ്ബില്‍ പോകുന്നതാണ് രാഹുലിന് താല്‍പര്യമെന്ന് ബിജെപി നേതാവ് സയ്യിദ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
2015ല്‍ നവാസ് ഷരീഫിന്റെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലാഹോറിലേക്ക് പോയിട്ടുണ്ട്.
Rahul Gandhi was at a nightclub when Mumbai was under seize. He is at a nightclub at a time when his party is exploding. He is consistent.
— Amit Malviya (@amitmalviya) May 3, 2022
Interestingly, soon after the Congress refused to outsource their presidency, hit jobs have begun on their Prime Ministerial candidate... pic.twitter.com/dW9t07YkzC
