പൗരത്വ നിയമത്തെ കുറിച്ച് പ്രതിപക്ഷം നുണ പ്രചരിപ്പിക്കുന്നു; രാഹുലിനെതിരേ ആഞ്ഞടിച്ച് അമിത് ഷാ

പൗരത്വ ഭേദഗതി നിയമം പൗരത്വം കൊടുക്കാനുള്ളതല്ല, എടുത്തുമാറ്റാനുള്ളതാണെന്ന് തെളിയിക്കാന്‍ അമിത് ഷാ രാഹുല്‍ ഗാന്ധിയെയും കൂട്ടാളികളെയും മമത ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും വെല്ലുവിളിച്ചു.

Update: 2020-01-11 12:44 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ തെറ്റായ വിവരങ്ങള്‍ പ്രകടിപ്പിക്കുന്നതിനുപിന്നില്‍ രാഹുലും കൂട്ടാളികളുമെന്ന് അമിത് ഷാ. പൗരത്വ ഭേദഗതി നിയമം പൗരത്വം കൊടുക്കാനുള്ളതല്ല, എടുത്തുമാറ്റാനുള്ളതാണെന്ന് തെളിയിക്കാന്‍  അമിത് ഷാ രാഹുല്‍ ഗാന്ധിയെയും കൂട്ടാളികളെയും മമത ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും വെല്ലുവിളിച്ചു.

ഗുജറാത്ത് പോലിസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. കോടിക്കണക്കിന് പേര്‍ക്ക് പൗരത്വം നല്‍കാനാണ് പൗരത്വ ഭേദഗതി നിയമം നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. പൗരത്വം എടുക്കാനല്ല, കൊടുക്കാനാണ് നിയമം. എന്നിട്ടും കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സും കെജ്രിവാളും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. മുസ്ലിങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും പൗരത്വം പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇടത് പക്ഷം പ്രചരിപ്പിക്കുന്നു-അമിത് ഷാ പറഞ്ഞു.

ഇന്ത്യയില്‍ അവിശ്വാസം പരന്നുപിടിക്കുകയാണ്. യുവാക്കളും മതന്യൂനപക്ഷങ്ങളും നുണകളില്‍ കുടുങ്ങിക്കിടക്കുകയാണ്. നുണയ്ക്ക് കാലുകളില്ല. അതിനെതിരേ വീടുവീടാനന്തരം കയറിയിറങ്ങിയ ഒരു കാമ്പയില്‍ തുടങ്ങാന്‍ പോവുകയാണെന്നും അമിത് ഷാ പറഞ്ഞു.

ഇന്ത്യാ വിഭജനവും ബംഗ്ലാദേശ് രൂപീകരണവുമാണ് പൗരത്വ നിയമം ആവശ്യമാക്കിത്തീര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും ചടങ്ങില്‍ പങ്കെടുക്കും.  

Tags:    

Similar News