ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഹരിയാനയില്‍ സംഭവിച്ച വോട്ടുകൊള്ളയും വോട്ട് നീക്കം ചെയ്യലും ബിഹാറിലും സംഭവിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അവസാന നിമിഷമാണ് വോട്ടര്‍ പട്ടിക തനിക്ക് നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിഹാറില്‍ നിന്നുള്ള അഞ്ച് വോട്ടര്‍മാരെ വേദിയിലേക്ക് വിളിച്ചുവരുത്തി തെളിവുകള്‍ സഹിതം അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു. വേദിയിലേക്ക് വിളിച്ചുവരുത്തിയവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുഴുവന്‍ കുടുംബങ്ങളുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി അദ്ദേഹം പറഞ്ഞു. ബിഹാറില്‍ ദശലക്ഷക്കണക്കിന് ആളുകളുടെ പേരുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.