കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ് കേസ്; കുറ്റപത്രം സമർപ്പിച്ചു

Update: 2025-03-29 03:51 GMT

കോട്ടയം: കോട്ടയം ഗവ.നഴ്‌സിങ് കോളജിലെ റാഗിങ് കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസെടുത്ത് 48 ദിവസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

തിരുവനന്തരം സ്വദേശികളായ ആറ് ഒന്നാം വർഷ വിദ്യാർഥികളാണ് ഹോസ്റ്റലിൽ വച്ച് പീഡനത്തിനിരയായത്. നഴ്‌സിങ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളായ കോട്ടയം കോരുത്തോട് നെടുങ്ങാട് വീട്ടില്‍ വിവേക് (21) കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവേല്‍ (20), വയനാട് നടവയല്‍ ഞാവലത്ത് ജീവ (19), , മലപ്പുറം വണ്ടൂര്‍ കരുമാരപ്പറ്റ രാഹുല്‍രാജ് (22), മലപ്പുറം മഞ്ചേരി കച്ചേരിപ്പടി വീട്ടില്‍ റിജില്‍ജിത്ത് (20) എന്നിവരാണ് കേസിലെ പ്രതികൾ.

വിദ്യാർഥികൾ നേരിട്ട കൊടിയ പീഡനങ്ങൾ ചിത്രീകരിക്കുന്നതാണ് കുറ്റപത്രം . കുട്ടികളുടെ ശരീരത്തിൽ കുത്തി മുറിവേൽപ്പിച്ചു, മുറിവിൽ ലോഷൻ പുരട്ടി, റേസർ വച്ച് വടിച്ചു, കരയുമ്പോൾ വായിലേക്ക് ലോഷൻ ഒഴിക്കുകയും തുണി കുത്തി തിരുകയും ചെയ്തു, സ്വകാര്യഭാഗത്ത് ഡിമ്പലുകൾ കയറ്റി വച്ചു. പീഡന ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചു, വേദന കൊണ്ട് കരെയുന്ന വിദ്യാർഥികളെ കൂടുതൽ കൂടുതൽ വേദനിപ്പിക്കുകയും അതാസ്വദിക്കുയും ചെയ്തു തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ക്രൂരതകളാണ് കുറ്റപത്രത്തിൽ വിശദീകരിച്ചിരിക്കുന്നത്. വിദ്യാർഥികൾ മാസങ്ങളോളം പീഡനത്തിനിരയായി എന്നും കുറ്റപത്രത്തിൽ പറയുന്നു.

Tags: