റഫാല്‍ യുദ്ധ വിമാന ഇടപാട്; ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Update: 2021-07-03 05:30 GMT

പാരിസ്: ഇന്ത്യയുമായി നടത്തിയ റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ അന്വേഷണം പ്രഖ്യാപിച്ച് ഫ്രഞ്ച് സര്‍ക്കാര്‍. ക്രമവിരുദ്ധ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കാനാണ് ഫ്രഞ്ച് സര്‍ക്കാറിന്റെ തീരുമാനം.


2015ലെ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ ഇന്ത്യ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരൂമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. പിന്നീട് 2016 സെപ്റ്റംബറില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റാഫേല്‍ യുദ്ധവിമാന കരാര്‍ ഒപ്പുവച്ചു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ആ കരാറില്‍ ചില ഭേദഗതികള്‍ വരുത്തി. 126 വിമാനത്തില്‍ നിന്ന് 36 വിമാനമാക്കി. ഈ 36 വിമാനങ്ങളും ഫ്രാന്‍സില്‍ നിന്ന് വാങ്ങാനായിരുന്നു തീരുമാനം.


ഇടപാടില്‍ ശതകോടികളുടെ അഴിമതി നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.കരാര്‍ തുക 715 കോടി രൂപയില്‍ നിന്ന് 1,600 കോടി രൂപയായി വര്‍ധിപ്പിച്ചതില്‍ വന്‍ അഴിമതി നടന്നു എന്നാണ് ആരോപണം. ഐ.എ.ജി. കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.




Tags:    

Similar News