റഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍; ആശംസകള്‍ നേര്‍ന്ന് രാജ്‌നാഥ് സിങ്

Update: 2020-07-29 09:43 GMT

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട റഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലെത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് ഈ വിവരം ട്വീറ്റ് ചെയ്തത്. അംബാലയിലെ എയര്‍സ്ട്രിപ്പില്‍ ഇറങ്ങുന്ന വിമാനത്തിന് പ്രതിരോധമന്ത്രി ആശംസകള്‍ നേര്‍ന്നു.

അഞ്ച് റഫേല്‍ വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയിലേക്ക് പുതുതായി വിന്നിരിക്കുന്നത്. അംബാലയില്‍ നിലം തൊടുമ്പോള്‍ അവയ്ക്ക് വാട്ടര്‍ സല്യൂട്ട് വഴി സ്വീകരണം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

സുഖോയ്-30 എസ് വിമാനത്തിനു ശേഷം ഇന്ത്യന്‍ വ്യോമസേനയിലെത്തുന്ന അവസാന വിദേശിയാണ് റഫേല്‍ ഫൈറ്റര്‍ വിമാനങ്ങള്‍.

അംബാലയില്‍ ഇറങ്ങിയ ശേഷം ഫ്രാന്‍സില്‍ നിന്ന് വിമാനവുമായി എത്തുന്ന ക്യാപ്റ്റന്‍ ഹര്‍കിരാത് സിങും സംഘവും വ്യോനസേന മേധാവിയെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കും. ഇന്ത്യന്‍ സേനയിലേക്ക് വിമാനത്തെ ഔദ്യോഗികമായി ചേര്‍ക്കുന്ന ചടങ്ങ് പിന്നീട് നടക്കും. 

Tags:    

Similar News