ടെക്‌സാസില്‍ 4 ഇന്ത്യക്കാര്‍ക്കെതിരേ വംശീയാക്രമണം; മെക്‌സിക്കന്‍-അമേരിക്കന്‍ യുവതി അറസ്റ്റില്‍
വാഷിങ്ടണ്‍: ടെക്‌സാസില്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്കെതിരേ വംശീയാക്രമണം നടത്തിയ മെക്‌സിന്‍ അമേരിക്കന്‍ യുവതിയെ ടെക്‌സാസ് പോലിസ് അറ്‌സറ്റ് ചെയ്തു. നാല് ഇന്ത്യന്‍ സത്രീകളെയാണ് ഇവര്‍ വംശീയമായി ചീത്തവിളിച്ചത്.
ഇതിന്റെ വീഡിയോ ഇന്ത്യന്‍ കുടിയേറ്റ സമൂഹത്തിനുള്ളില്‍ വ്യാപകമായിപ്രചരിച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് ഡള്ളാസിലെ പാര്‍ക്കിങ് ലോട്ടില്‍ വച്ചാണ് സംഭവം. ഇപ്പോള്‍ അറസ്റ്റിലായ യുവതി മറ്റ് നാല് യുവതികളെ വംശീയമായി ആക്രമിക്കുകയായിരുന്നു.
'ഇന്ത്യക്കാരെ ഞാന്‍ വെറുക്കുന്നു. ഈ ഇന്ത്യക്കാരെല്ലാം അമേരിക്കയിലേക്ക് വരുന്നത് അവര്‍ക്ക് മെച്ചപ്പെട്ട ജീവിതം വേണമെന്ന കാരണത്താലാണ്'-അവര്‍ പറഞ്ഞു.
മെക്‌സിക്കന്‍ അമേരിക്കന്‍ യുവതിയായ എസ്‌മെറാള്‍ഡ അപ്ടണാണ് അറസ്റ്റിലായത്.