റാബി ശങ്കര്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

Update: 2021-05-03 12:18 GMT

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണറായി റാബി ശങ്കറിനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമം.

സെന്‍ട്രല്‍ ബാങ്കിന്റെ പെയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ്, വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ്, ഫിന്‍ടെക് ആന്റ് റിസ് മോണിറ്ററിങ് വിഭാഗം എന്നിവയുടെ ചുമതലയുളള എക്‌സിക്യൂട്ടിവ് ഡയറക്ടറായിരുന്നു.

റിസര്‍വ് പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ്, റെയ്റ്റ് മാേജ്‌മെന്റ്, പബ്ലിക് ഡെബ്റ്റ് മാനേജ്‌മെന്റ്, മോണിറ്ററി ഓപറേഷന്‍ തുടങ്ങിയവയില്‍ വിദഗ്ധനാണ്.

2005-11 കാലത്ത് ഐഎംഎഫ് കണ്‍സട്ടന്റായിരുന്നു.

അന്താരാഷ്ട്ര തലത്തിലുള്ള പല ഫോറങ്ങളിലും ആര്‍ബിഐയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Tags: