പാലക്കാട് ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ ആര്‍ വാസു മരിച്ചു

Update: 2022-02-06 03:41 GMT

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ അഞ്ച് വര്‍ഷം മുമ്പ് ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ കൊലപാതക ശ്രമത്തിന് ഇരയായ സിപിഐം പ്രവര്‍ത്തകന്‍ ചികിത്സയിലിരിക്കെ മരിച്ചു. ചീരക്കുഴി സ്വദേശിയും സിഐടിയു ചുമട്ടുതൊഴിലാളിയുമായിരുന്ന ആര്‍ വാസുവാണ് മരിച്ചത്.

2017 ഫെബ്രുവരി11 ന് രാവിലെ വാസുവിനെ കുണ്ടുകാട് പാര്‍ട്ടി ഓഫിസില്‍ കയറി ആര്‍എസ്എസ്സുകാര്‍ ആക്രമിക്കുകയായിരുന്നു. ശരീരമാസകലം ഇരുപത്തഞ്ചോളം വെട്ടുകളേറ്റ വാസു ചികിത്സയിലിരിക്കെ വൃക്കരോഗത്തിനും അടിമപ്പെട്ടു.

ഇന്നലെ രാത്രിയിലാണ് മരണം. കേസിലെ മുഴുവന്‍ പ്രതികളും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. 

Tags: