വാഴയൂരില്‍ പരിസ്ഥിതി പ്രവര്‍ത്തകനെതിരെ ക്വാറി മാഫിയയുടെ ആക്രമണം

Update: 2019-01-30 06:31 GMT

മലപ്പുറം: വാഴയൂരില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ അബ്ദുല്‍ അസീസിനെ രണ്ടംഗ സംഘം മര്‍ദിച്ചു. വാഴയൂരില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ്് സൂചന. ബൈക്കിലെത്തി സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് അബ്ദുല്‍ അസീസ് പറഞ്ഞു. വാഴയൂര്‍ അങ്ങാടിക്ക് സമീപത്ത് വച്ചാണ് മര്‍ദനമേറ്റത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റു. വാഴയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന എം പി ക്രഷര്‍ എന്ന കരിങ്കല്‍ ക്വാറിക്കെതിരേയുള്ള സമരത്തിന്റെ കണ്‍വീനറായിരുന്നു അബ്ദുല്‍ അസീസ്. സമരത്തെതുടര്‍ന്ന് ക്വാറി അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടര്‍ മുമ്പ് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് വധഭീഷണിസന്ദേശങ്ങള്‍ വന്നിട്ടുണ്ടെന്നും അബ്ദുള്‍ അസീസ് പറഞ്ഞു. എന്നാല്‍ കോടതിയില്‍ നിന്ന് അനുകൂല വിധി വന്നതോടെ ക്രഷര്‍ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്.

Similar News