കാടാമ്പുഴ ചെങ്കല്‍ ക്വാറിയില്‍ അപകടം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു

കാടാമ്പുഴ പത്തായക്കല്ലിന് സമീപം പെരുംകുളത്താണ് അപകടം.

Update: 2019-11-30 10:00 GMT

പുത്തനത്താണി: കാടാമ്പുഴയിലെ ഒരു ചെങ്കല്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു. കാടാമ്പുഴ പത്തായക്കല്ലിന് സമീപം പെരുംകുളത്താണ് അപകടം. ഇന്ന് ശനിയാഴ്ച ഉച്ചക്ക് 12. 30 ഓടെയാണ് സംഭവം. ജോലിചെയ്യുന്നതിനിടയില്‍ ചെങ്കല്ലും മണ്ണും അടര്‍ന്നു വീണാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍പ്പെട്ട ഇരുവരും അപകടസ്ഥലത്ത വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Tags: