യുഎഇയില്‍ നിന്ന് കരിപ്പൂരിലിറങ്ങിയവരുടെ കൊറന്റീന്‍ കാളികാവ് അല്‍സഫ ആശുപത്രിയില്‍ തുടങ്ങി

Update: 2020-05-08 15:25 GMT

കാളികാവ്: യുഎഇയില്‍ നിന്ന് കരിപ്പൂര്‍ വഴി മടങ്ങി വന്ന പ്രവാസികളുടെ കൊറന്റീന്‍ കാളികാവ് അല്‍സഫ ആശുപത്രിയില്‍ തുടങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു കെഎസ്ആര്‍ടിസി ബസ്സുകളിലായാണ് പ്രവാസികളെ ഇവിടെയെത്തിച്ചത്. 37 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പുറത്തു നിന്നുള്ള ഒരാളെയും കോംപൗണ്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയില്ല. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള എല്ലാ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

അത്യാധുനിക സൗകര്യങ്ങളുള്ള ഒറ്റമുറികളാണ് ഓരോരുത്തര്‍ക്കും സജ്ജമാക്കിയിട്ടുള്ളത്.

എന്ത് ആവശ്യങ്ങള്‍ക്കും വേണ്ടി ട്രോമാകെയര്‍ അംഗങ്ങള്‍ അടക്കമുള്ള സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്ത് ഒരുക്കിനിര്‍ത്തിയിട്ടുണ്ട്.

ഇപ്പോള്‍ നിരീക്ഷണത്തിലുള്ള ആര്‍ക്കും രോഗബാധയില്ല. 7 ദിവസം കൊറന്റീനില്‍ കിടന്നതിനു ശേഷം വീണ്ടും സ്രവപരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തുന്നവരെ വീടുകളിലേക്ക് പറഞ്ഞയക്കും.

കൂടുതല്‍ പ്രവാസികള്‍ എത്തുമെന്നുള്ള അറിയിപ്പിനെ തുടര്‍ന്ന് തൊട്ടടുത്ത വാഫി കോളേജ് കാമ്പസും ഇന്നലെ സജ്ജമാക്കിയിട്ടുണ്ട്.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മുഴുവന്‍ ചെലവുകളും സര്‍ക്കാരാണ് വഹിക്കുക. 

Tags:    

Similar News