ഡല്‍ഹിയിലേത് ക്യുആര്‍ കോഡ് ഉപയോഗിക്കുന്ന ആദ്യ തിരഞ്ഞെടുപ്പ്

വോട്ടേഴ്‌സ് ഹെല്‍പ് ലൈന്‍ ആപ്പില്‍ നിന്ന് ക്യുആര്‍ കോഡ് ഡൗണ്‍ലോഡ് ചെയ്ത് വോട്ടര്‍ക്ക് വോട്ടര്‍ സ്ലിപ്പിനു പകരം ഉപയോഗിക്കാം.

Update: 2020-01-06 17:04 GMT

ന്യൂഡല്‍ഹി: ഇത്തവണത്തെ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ക്യു ആര്‍ കോഡ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ക്യുആര്‍ കോഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഡല്‍ഹിയിലേത്.

സാധാരണ ഒരു വസ്തുവിന്റെ ഇനം, തരം ഇതൊക്കെ എന്താണെന്ന് മെഷീന് വായിക്കാവുന്ന തരത്തില്‍ ഉപയോഗിക്കുന്ന ഒരു കോഡാണ് ക്യുആര്‍ കോഡ്. ക്യുക് റെസ്‌പോണ്‍സ് കോഡ് എന്നാണ് മുഴുവന്‍ പേര്. ഇതൊരു 2-ഡി ബാര്‍ കോഡാണ്. 1990 മുതല്‍ വിപണിയില്‍ ഉപയോഗിച്ചുവരുന്നു. ആദ്യമൊക്കെ ഒരു മെഷീന്‍ ഉപയോഗിച്ച് ഈ കോഡുകള്‍ റീഡ് ചെയ്യുമ്പോള്‍ ആ വിവരങ്ങള്‍ ഒരു സ്‌ക്രീനില്‍ തെളിയുകയാണ് ചെയ്തിരുന്നത്. മൊബൈല്‍ ഉപയോഗിച്ചും കോഡ് വായിക്കാം. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് സുതാര്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ കൈവശമുളള ഒരാള്‍ക്ക് തന്റെ മൊബൈല്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനുള്ള സൗകര്യമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

വോട്ടേഴ്‌സ് ഹെല്‍പ് ലൈന്‍ ആപ്പില്‍ നിന്ന് ക്യുആര്‍ കോഡ് ഡൗണ്‍ലോഡ് ചെയ്ത് വോട്ടര്‍ക്ക് വോട്ടര്‍ സ്ലിപ്പിനു പകരം ഉപയോഗിക്കാം. ഈ ക്യുആര്‍ കോഡ് പോളിങ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ഉദ്യോഗസ്ഥനെ കാണിക്കുക. കോഡ് സ്‌കാന്‍ ചെയ്ത് ഫോണ്‍ ഒരു ലോക്കറില്‍ വെക്കണം. അതിനു ശേഷം വോട്ട് ചെയ്യാം.

പുതുതായി ഉപോയോഗിക്കുന്ന ആപ്പില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു ധാരാളം വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News