മരുന്നുകളുടെ പാക്കേജില്‍ ബ്രെയില്‍ ലിപി നിര്‍ബന്ധം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഖത്തര്‍

Update: 2025-11-18 07:40 GMT

ദോഹ: രാജ്യത്തെ എല്ലാ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും മരുന്നുകളുടെ പുറം പാക്കേജിംഗില്‍ ബ്രെയില്‍ ലിപിയില്‍ പ്രധാന വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. മരുന്നിന്റെ പേര്, ആക്ടീവ് ഘടകം, അളവ് എന്നിവ അറബിയിലും ഇംഗ്ലീഷിലുമൊപ്പം ബ്രെയില്‍ ലിപിയിലും അച്ചടിക്കണമെന്നാണ് നിര്‍ദേശം.

ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന പുതിയ സംവിധാനം 2027 നവംബര്‍ മുതലാണ് നടപ്പിലാക്കുന്നത്. പൊതുവില്‍ ലഭ്യമായ എല്ലാ മരുന്നുകള്‍ക്കും ഇത്് നിര്‍ബന്ധമാക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുള്ള രജിസ്‌ട്രേഷന്‍, പുതുക്കല്‍, ഇന്‍സ്‌പെക്ഷന്‍ എന്നിവയുടെ എല്ലാ ഘട്ടങ്ങളിലും ആരോഗ്യ മന്ത്രാലയം നിരീക്ഷണം ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Tags: