'അല്‍ജസീറ' ചാനലിന്റെ നയങ്ങളില്‍ മാറ്റം വരുത്തുമെന്ന് ഈജിപ്തിന് ഖത്തറിന്റെ ഉറപ്പ്

മൂന്നര വര്‍ഷം നീണ്ട ഗള്‍ഫ് പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളില്‍ ഒന്നായിരുന്നു അല്‍ജസീറ ചാനലിന്റെ നയനിലപാടുകള്‍.

Update: 2021-01-22 02:00 GMT

റിയാദ് : ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ജസീറ ചാനലിന്റെ നയങ്ങളില്‍ മാറ്റം വരുത്തുമെന്ന് ഈജിപ്തിന് ഖത്തര്‍ ഉറപ്പു നല്‍കി. വാര്‍ത്താ റിപ്പോര്‍ട്ടുകളിലൂടെയും കവറേജുകളിലൂടെയും ഈജിപ്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അല്‍ജസീറ ഇടപെടില്ല എന്നാണ് ഖത്തര്‍ വ്യക്തമാക്കിയത്. ഈജിപ്ത്, യു.എ.ഇ അധികൃതരുമായി ഖത്തര്‍ വിദേശ മന്ത്രാലയ പ്രതിനിധി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഈജിപ്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഖത്തര്‍ ഇടപെടില്ല എന്നതിന് ഉറപ്പു നല്‍കിയതെന്ന് ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.


മൂന്നര വര്‍ഷം നീണ്ട ഗള്‍ഫ് പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളില്‍ ഒന്നായിരുന്നു അല്‍ജസീറ ചാനലിന്റെ നയനിലപാടുകള്‍. അറബ് രാജ്യങ്ങളും ഈജിപ്തും ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം അടുത്തിടെയാണ് പിന്‍വലിച്ചത്. ലിബിയ, മുസ്‌ലിം ബ്രദര്‍ഹുഡ് അടക്കം ഖത്തറിനും ഈജിപ്തിനും ഇടയില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന വേറെയും പ്രശ്‌നങ്ങളുണ്ട്. ഇതില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്താനും കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്.

Tags:    

Similar News