ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി രൂപീകരിച്ച് പി വി അന്‍വര്‍

Update: 2025-06-02 06:48 GMT

നിലമ്പൂര്‍: ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പേരില്‍ പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിച്ച് പിവി അന്‍വര്‍. പുതിയ മുന്നണി രൂപീകരിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി രൂപീകരിച്ചിരിക്കുന്നത്.

നിലമ്പൂരില്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ മുദ്രവാക്യം ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടേതായിരിക്കുമെന്നും പാര്‍ട്ടി ചിഹ്നം ലഭിച്ചില്ലെങ്കില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിക്കാനാണ് തൂരുമാനമെന്നും പിവി അന്‍വര്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ വെട്ടാനാണ് യുഡിഎഫിന്റെ പ്ലാന്‍ എന്നും ഷാഫിയാണ് അതിന്റെ പുറകിലെന്നും പറഞ്ഞ അന്‍വര്‍, വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ കൈപൊന്തിക്കാനുള്ള ആളുകള്‍ക്ക് മാത്രമാകും കേരളത്തില്‍ സീറ്റ് ലഭിക്കുകയെന്നും ചൂണ്ടിക്കാട്ടി.

Tags: