തൃശൂര്‍: സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കി ഉപഭോക്താക്കള്‍ക്ക് സമഗ്രമായ അടിസ്ഥാന സൗകര്യങ്ങളും പിന്തുണാ സേവനങ്ങളും ഉറപ്പാക്കാന്‍ നിര്‍മിക്കുന്ന പുഴയ്ക്കല്‍പ്പാടം വ്യവസായ സമുച്ചയത്തിന്റെ രണ്ടാംഘട്ട ഉദ്ഘാടനം മെയ് 3 ന് രാവിലെ 9 മണിക്ക് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വ്വഹിക്കും.
സംരംഭകത്വം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കായി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 11.41 ഏക്കര്‍ സ്ഥലത്ത് അഞ്ച് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മാണത്തിന്റെ ഭാഗമായി 129000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ബഹുനില വ്യവസായ സമുച്ചയമാണ് നിര്‍മ്മിച്ചിട്ടുള്ളത്.
ജില്ലയില്‍ വ്യവസായ വാണിജ്യ വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക 23.33 കോടി രൂപയാണ്. 100 കോടി രൂപയുടെ നിക്ഷേപവും 1000 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രാരംഭഘട്ട ലക്ഷ്യം.
പുഴയ്ക്കല്‍പ്പാടം വ്യവസായ സമുച്ചയ അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പി ബാലചന്ദ്രന്‍
എം എല്‍ എ അധ്യക്ഷത വഹിക്കും. മേയര്‍ എം കെ വര്‍ഗീസ്, ടി എന്‍ പ്രതാപന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍
ഡോ.കെ എസ് കൃപകുമാര്‍, വ്യവസായ വാണിജ്യ വകുപ്പ്അ ഡീഷണല്‍ ഡയറക്ടര്‍ കെ സുധീര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്
എന്നിവര്‍ പങ്കെടുക്കും.
