പുഴക്കല്‍ പാടം ബഹുനില വ്യവസായ സമുച്ചയത്തില്‍ പ്രവാസി പാര്‍ക്കിന് ശുപാര്‍ശ

ഒന്നാം ഘട്ടത്തില്‍ 1 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും, രണ്ടാം ഘട്ടത്തില്‍ 1, 29000 ചതുരശ്ര അടി വിസ്തീര്‍ണവുമുളള കെട്ടിടം പണി പൂര്‍ത്തിയാകും

Update: 2020-07-14 02:30 GMT

തൃശൂര്‍: അയ്യന്തോള്‍ പുഴക്കല്‍ പാടത്ത് 11.4 1 ഏക്കര്‍ സ്ഥലത്ത് ആരംഭിക്കുന്ന ബഹുനില വ്യവസായ സമുച്ചയം 2020 ഡിസംബര്‍ 31 ന് മുന്ന് പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് നിര്‍ദേശം നല്‍കി. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

രണ്ടാം ഘട്ട പദ്ധതിയിലെ പകുതി സ്ഥലം പ്രവാസികള്‍ക്ക് മാറ്റി വെക്കുവാനും അത് പ്രവാസി പാര്‍ക്ക് എന്ന പേരില്‍ നാമകരണം നടത്തുവാന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാനും തീരുമാനമായി. ചെറുകിട വ്യവസായ സംരംഭകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിന് 5 ഘട്ടമായി ബഹുനില വ്യവസായ സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തതിന്റെ ഭാഗമായാണിത്. ഒന്നാംഘട്ടം 19.64 കോടി രൂപയും രണ്ടാം ഘട്ടം 13.33 കോടി രൂപ വിനിയോഗിച്ച് സിഡ്‌കോയും, രണ്ടാം ഘട്ടം 23.33 കോടി രൂപ ചിലവില്‍ കിറ്റകോയുമാണ് നിര്‍മാണം നടത്തുക.

ഒന്നാം ഘട്ടത്തില്‍ 1 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും, രണ്ടാം ഘട്ടത്തില്‍ 1, 29000 ചതുരശ്ര അടി വിസ്തീര്‍ണവുമുളള കെട്ടിടം പണി പൂര്‍ത്തിയാകും. നിര്‍മാണം പൂര്‍ത്തിയാക്കി 150 ഓളം സംരംഭകര്‍ക്ക് ബില്‍ഡിംഗ് സ്‌പേസ് അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാറിന്റെ ഫഌഗ് ഷിപ്പ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി 2021 ജനുവരി മാസത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കാനാണ് ഉദ്ദേശിക്കുന്നത്. 90% നിര്‍മാണം ഇതിനകം പൂര്‍ത്തിയാക്കി.

യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, ഡിഐസി ജനറല്‍ മാനേജര്‍ ഡോ. കെ എസ് കൃപ കുമാര്‍, സിഡ്‌കോ എം ഡി കെ ബി വിജയകുമാര്‍ മറ്റു ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News