ഇറാന്റെ നടപടിക്ക് പിന്നില്‍ പുടിന് പങ്ക്: ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ജോണ്‍ ഹീലി

Update: 2026-03-26 08:39 GMT

തെഹ്‌റാന്‍:റഷ്യയും ഇറാനും തമ്മില്‍ അപകടകരമായ ഒരു സൗഹൃദം വളര്‍ന്നുവരികയാണെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി ബിബിസിയോട് പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് റഷ്യ ഇറാന് രഹസ്യാന്വേഷണ, സൈനിക പരിശീലനം നല്‍കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം രാഷ്ട്രീയം മാത്രമല്ല, സൈനികവും കൂടിയാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഹീലി പറഞ്ഞു. ഇറാന്റെ പ്രവര്‍ത്തനങ്ങളില്‍ പുടിന്റെ പങ്ക് വ്യക്തമായി കാണാമെന്നും അദ്ദേഹം പറഞ്ഞു.

Tags: