പുത്തൂര്‍ വില്ലേജ് ഓഫിസര്‍ കൈഞരമ്പ് മുറിച്ച സംഭവം: വനിതാ കമ്മീഷന്‍ കേസെടുത്തു

Update: 2020-08-11 12:17 GMT

തൃശൂര്‍: തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫിസര്‍ കൈഞരമ്പ് മുറിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ തഹസില്‍ദാരോടും ഈ വിഷയത്തില്‍ വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലൈഫ് മിഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്ന പൊതുജനങ്ങളുടെ പരാതിയില്‍ പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഘെരാവോ ചെയ്തതിനെ തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ സി.എന്‍.സിമി കൈഞരമ്പ് മുറിക്കുകയായിരുന്നു. വിഷയത്തെക്കുറിച്ച് ഒല്ലൂര്‍ സിഐയെ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി നേരില്‍ വിളിച്ച് വിശദാംശങ്ങള്‍ ആരായുകയും ചെയ്തിരുന്നു. 

Similar News