പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു

Update: 2022-07-24 10:07 GMT

കണ്ണൂര്‍: പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. മാടായി നീരൊഴുക്കും ചാലിലെ പൈതലേന്‍ജോണിയാ(60) മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ മത്സ്യബന്ധനം കഴിഞ്ഞ് ചൂട്ടാട് അഴിമുഖത്ത് നിന്ന് ഹാര്‍ബറിലേക്ക് പോവുകയാണ് അപകടം. തിരമാലയില്‍പ്പെട്ട് ഫൈബര്‍ വള്ളം മറിയുകയായിരുന്നു. രണ്ടുപേര്‍ രക്ഷപ്പെട്ടു. ഭാര്യ: ആനി. മക്കള്‍: റിജേഷ് ,റിജിന. മരുമക്കള്‍: ഷൈജ, ജോണി. സഹോദരങ്ങള്‍: ജെറോള്‍ഡ് ,ജോണ്‍സണ്‍, അന്ന.

ഇതിനുമുമ്പ് അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ ഇടിച്ച് നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചിരുന്നു. അഴിമുഖത്തെ മണ്ണ് നീക്കം ചെയ്യാനായി ലക്ഷങ്ങള്‍ ചെലവാക്കിയെങ്കിലും ഫലം ഉണ്ടായില്ല.

Similar News