മുറി നിറയെ ചന്ദനത്തിരി കത്തിച്ചുവച്ച് ചാരായം വാറ്റ്; പുറക്കാട് സ്വദേശി പിടിയില്‍

Update: 2026-01-03 09:48 GMT

അമ്പലപ്പുഴ: വീട്ടില്‍ ചാരായം വാറ്റിക്കൊണ്ടിരുന്നയാള്‍ പോലിസ് പിടിയില്‍. ചാരായവും കോടയും വാറ്റുപകരണങ്ങളുമായി പുറക്കാട് സ്വദേശി സുനിലാണ് പിടിയിലായത്. 16 ലിറ്റര്‍ ചാരായവും 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പുറക്കാട് പഞ്ചായത്ത് 16-ാം വാര്‍ഡ് കണിയാംപറമ്പ് വീട്ടില്‍ സുനിലിനെ അമ്പലപ്പുഴ പോലിസ് ഇന്‍സ്‌പെക്ടര്‍ എം പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്.

അയല്‍ക്കാര്‍ അറിയാതിരിക്കാന്‍ മുറി നിറയെ ചന്ദനത്തിരി കത്തിച്ചു വച്ചാണ് സുനില്‍ ചാരായം വാറ്റിയിരുന്നത്. കഴിഞ്ഞ രാത്രി രഹസ്യാന്വേഷണ വിഭാഗം കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുനിലിന്റെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് ചാരായം വാറ്റുകയായിരുന്ന സുനിലിനെ കൈയോടെ പിടികൂടിയത്.

Tags: