ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ഗ്രാമം തന്നെ അടച്ചുപൂട്ടി ജില്ലാ ഭരണകൂടം

Update: 2020-03-30 05:22 GMT

പാട്യാല: പഞ്ചാബിലെ പാട്യാലയില്‍ നേപ്പാളില്‍ നിന്ന് മടങ്ങിയെത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം അക്ഷരാര്‍ത്ഥത്തില്‍ ഗ്രാമം അടച്ചുപൂട്ടി. മുന്‍കരുതലെന്ന നിലയിലാണ് ഗ്രാമം അടച്ചുപൂട്ടിയതെന്ന് കലക്ടര്‍ അറിയിച്ചു. പാട്യാല ജില്ലയിലിലെ രാംനഗര്‍ സെയ്‌നെയ്ന്‍ ഗ്രാമമാണ് അടച്ചുപൂട്ടിയത്. യുവാവിന്റെ മറ്റ് കുടുംബാംഗങ്ങള്‍ക്ക് പരിശോധനയില്‍ കൊറോണ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിരുന്നു.

ഗ്രാമം മുഴുവന്‍ പോലിസും അഗ്നിശമന സേനയും ചേര്‍ന്ന് കഴിഞ്ഞ ദിവസം അണുവിമുക്തമാക്കി. മെഡിക്കല്‍ ടീമിനെയും വിന്യസിച്ചിട്ടുണ്ട്.

21 കാരനായ ഗുര്‍പ്രീത് സിങ്ങിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച് 19ന് നേപ്പാളില്‍ നിന്ന് മടങ്ങിയ യുവാവിനെ മാര്‍ച്ച് 26ന് അംബാല സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളെ ഐസൊലേഷനിലുമാക്കി. 

Tags:    

Similar News