പഞ്ചാബ് തിരഞ്ഞെടുപ്പ്: ജെ പി നദ്ദയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ യോഗം ചേര്‍ന്നു
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബിജെപി സംസ്ഥാന തലത്തില്‍ യോഗം വിളിച്ചു. ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ പ്രമുഖരായ നേതാക്കള്‍ പങ്കെടുത്തു.
യുപി തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം സമാനമായ യോഗം പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്നിരുന്നു.
കോണ്‍ഗ്രസ്സിനെയും സമാജ് വാദി പാര്‍ട്ടിയെയും ജനങ്ങള്‍ തുറന്നുകാണിക്കണമെന്ന് പാര്‍ട്ടി നേതാക്കളോട് നദ്ദ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ലോക്‌സഭയില്‍ എടുക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ മറ്റൊരു യോഗവും വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ നദ്ദക്കു പുറമെ മന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദ്ര യാദവ്, പ്രഹഌദ് ജോഷി, അര്‍ജുന്‍ രാം മെഘാവാല്‍ എന്നിവര്‍ പങ്കെടുത്തു. രാജ്‌നാഥ് സിങ്ങിന്റെ വസതിയിലായിരുന്നു യോഗം നടന്നത്.